പൊതു പരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ട മുന്‍ കെപിസിസി പ്രസിഡന്റ് വി എം.സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ കെ പി സി സി അധ്യക്ഷ പദവി ഒഴിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് കാല്‍തെന്നി വീണതിനെ തുടര്‍ന്ന് അദ്ദേഹത്തിനു പരുക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു.














