വാ​ള​യാ​ര്‍ സം​ഭവം:മ​ന്ത്രി എ.​കെ. ബാ​ല​ന് നേ​രെ കെ​എ​സ്‌​യു​വി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം


തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ന്ത്രി എ.​കെ.​ബാ​ല​ന് നേ​രെ കെ​എ​സ്‌​യു​വി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ന​ഗ​ര​സ​ഭാ​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ല്‍ വെ​ച്ചാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.


നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ന് പോ​വു​കാ​യി​രു​ന്ന മ​ന്ത്രി​യെ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.




Sharing is Caring