തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ.കെ.ബാലന് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. നഗരസഭാമന്ദിരത്തിന് സമീപത്തെ റോഡില്‍ വെച്ചായിരുന്നു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ അഞ്ച് കെഎസ്യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര് ഓടി രക്ഷപ്പെട്ടു.













