വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു


തിരൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. ഇന്ന് രാവിലെ തിരൂരങ്ങാടി വെളിമുക്കിലാണ് അപകടമുണ്ടായത്. കോഴിക്കോട് വടകര സ്വദേശികളായ സതീഷ് (49), അനൂപ് (29) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.




Sharing is Caring