വാഹന പണിമുടക്കില്‍ പങ്കുചേരില്ലെന്ന് എ.ഐ.ടി.യു.സി


ഈ മാസം 9,10 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. കേരള സംസ്ഥാന പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്‍ ആണ് ഇക്കാര്യമറിയിച്ചത്.


ഗതാഗതമേഖലയില്‍ ജി.എസ്.ടി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്‍പതിനും 10നും അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആണ് പണിമുടക്കിന് ആഹ്വാനംചെയ്തത്.


പഴയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 28 ശതമാനം ജി.എസ്.ടി ചുമത്തുന്നത് പ്രായോഗികമല്ലെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷണ്‍മുഖപ്പ പറഞ്ഞു. 40 ലക്ഷം വാഹന ഉടമകള്‍ പണിമുടക്കില്‍ പങ്കാളികളാവുമെന്ന് സംഘാടകര്‍ അറിയിച്ചു.



Sharing is Caring