വാളയാറില്‍ കണ്ടയ്‌നര്‍ ലോറിയും മാരുതി വാനും കൂട്ടിയിടിച്ച്‌ അഞ്ച് മരണം


പാലക്കാട്: വാളയാറില്‍ കണ്ടയ്‌നര്‍ ലോറിയും വാനും കൂട്ടിയിടിച്ച്‌ അഞ്ച് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോയമ്ബത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. എട്ടിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് വിവരം ലഭിച്ചത് . പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തിലല്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മാരുതി ഒമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. കോയമ്ബത്തൂരിലേക്ക് ഇവര്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. വാളയാറിനടുത്ത് 14ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.അപകടത്തില്‍ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറുമാണ് ഉള്ളത്.




Sharing is Caring