വാടാനപ്പള്ളിയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍


കഞ്ചാവുമായി മൂന്നു യുവാക്കളെ വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറും സംഘവും പിടികൂടി. ഒരു കിലോ 100 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.


വാടാനപ്പള്ളി സ്വദേശികളായ എരണേഴത്ത് വീട്ടില്‍ കിരണ്‍ ( 29), വെളുത്താട്ടില്‍ വീട്ടില്‍ ഗോകുല്‍ ( 23), പെരിങ വീട്ടില്‍ ശ്യാം ശരത് (24), എന്നിവരെയാണ് ഇന്നലെ തൃശ്ശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാടാനപ്പള്ളി ഗണേശമംഗലത്ത് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.


റെയ്ഡ് നടക്കുന്ന സമയത്ത് പ്രതികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ചെറിയ പാക്കറ്റുകളില്‍ കഞ്ചാവ് നിറയ്ക്കുകയായിരുന്നു.
കഞ്ചാവ് തൂക്കം നോക്കുന്നതിനുള്ള അളവു പാത്രവും പാക്കിങ് ഉപകരണങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പ്രതികളെ
ചാവക്കാട് കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു



Sharing is Caring