വശ്യസൗന്ദര്യമുള്ള സാംസങ്ങ് ഗ്യാലക്‌സി സി7 പ്രോ


സൗത്ത് കൊറിയന്‍ മൊബൈല്‍ നിര്‍മാതാക്കളുടെ സാംസങ്ങ് ഗ്യാലക്‌സി സീരീസിന്റെ ജൈത്രയാത്ര അനന്തമായി തുടരുകയാണ്. മാര്‍ക്കറ്റിലിറക്കിയ ഫോണുകളെല്ലാം വെന്നിക്കൊടി നാട്ടിയ ചരിത്രമുള്ള സാംസങ് ഗ്യാലക്‌സി സീരീസിലെ ഏറ്റവും പുതിയ മോഡലായ സി 7 പ്രോയാണ് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആരാധകരുടെ നോട്ടപ്രിയന്‍.


അള്‍ട്രാ തിന്‍ ഡിസൈനില്‍ കട്ടി കുറഞ്ഞ (7 എം.എം)മനോഹരമായ ഫോണാണ് പുതുതായി അവതരിപ്പിച്ചത്. 16 മെഗാപിക്‌സല്‍ വ്യക്തതയുള്ള മുന്‍,പിന്‍ എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ ക്യാമറയാണ് സി7 പ്രോയുടെ മറ്റൊരു സവിശേഷത.


5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 626 ഒക്റ്റാകോര്‍ പ്രൊസസര്‍,4 ജി.ബി റാം,3300 എം.എ.ച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. ഗ്യാലക്‌സി എ സീരീസ് ഫോണിന്റെ വില തന്നെയാണ് ഇതിനും. 27,990 രൂപയാണ് വിപണി വില.



Sharing is Caring