വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ദേവഗൗഡ


വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും തന്‍റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് (ദേവഗൗഡ വിഭാഗം) ദേശീയ അധ്യക്ഷനുമായ എച്ച്‌.ഡി.


ദേവഗൗഡ പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇപ്പോഴെനിക്ക് 90 വയസ്സായി.


തങ്ങള്‍ക്ക് ഏതൊക്കെ സീറ്റാണോ ലഭിക്കുന്നത്, എവിടെയൊക്കെയാണോ പ്രചാരണത്തിനിറങ്ങേണ്ടത്, അവിടെയൊക്കെ ഞാൻ പോവും. എനിക്കിപ്പോഴും ഓര്‍മശക്തിയുണ്ട്. സംസാരിക്കാനുള്ള ശേഷിയുമുണ്ട്. അതുപയോഗിച്ച്‌ ഞാൻ പ്രചാരണം നടത്തും- ദേവഗൗഡ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി-എസ് സംസ്ഥാന പ്രസിഡന്‍റ് (ദേവഗൗഡ വിഭാഗം) എച്ച്‌.ഡി. കുമാരസ്വാമി മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും കെക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ പറയുന്നത് അത് തങ്ങള്‍ അനുസരിക്കുമെന്നും അദ്ദേഹം നയം വ്യക്തമാക്കി



Sharing is Caring