വരാപ്പുഴ അക്രമണക്കേസ് പ്രതിയുടെ മരണം ഐജി അന്വേഷിക്കും


തിരുവനന്തപുരം: വരാപ്പുഴയില്‍ കുടുംബത്തെ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയുടെ മരണം ഐജി എസ് ശ്രീജിത്ത് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ.സംഭവത്തില്‍ ഐ ജി ശ്രീജിത്തിനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയോഗിച്ചു.


ഇന്നലെയാണ് പ്രതി ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കുടുംബത്തെ വീടുകയറി ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.




Sharing is Caring