വയനാട്ടില്‍ ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ ബലാത്സംഗം ചെയ്തു


വയനാട്ടില്‍ ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തി നിര്‍ത്തി യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് വെള്ളിയാഴ്ചയോടെയാണ്. ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ച് കുറ്റിയിട്ടാണ് യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു.


30ഉം 31ഉം വയസ്സ് പ്രായമുള്ള രണ്ട് പണിയ യുവതികളാണ് പീഢനത്തിനിരയായത്. ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരായ ഇവര് വീട്ടില്‍ രണ്ട് മുറികളിലായി ഉറങ്ങിക്കിടക്കുകയായിരുന്നു ഇവരെ രാമനും സുഹൃത്തുക്കളും പുലര്‍ച്ചെ കോളനിയിലത്തെി അക്രമം നടത്തുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു. തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് യുവതികള്‍ ഞായറാഴ്ച രാവിലെ വെള്ളമുണ്ട സ്റ്റേഷനിലത്തെി പരാതി നല്‍കിയിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ സഹിതമാണ് ഇവര്‍ സ്റ്റേഷനിലത്തെിയത്. മൂന്നുദിവസം കഴിഞ്ഞ് ബുധനാഴ്ച രാത്രിയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.സംഭവം നടന്ന് നാലു ദിവസത്തിനുശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് യുവതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നാലു ദിവസം കഴിഞ്ഞ് പരിശോധന നടത്തുമ്പോള്‍ തെളിവു ലഭിക്കുക പ്രയാസമാണെന്നും പൊലീസ് ഭാഷ്യമുണ്ട്.




Sharing is Caring