വയനാട് ഡിഎംഒ ഡോ.പിവി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


വയനാട് ഡിഎംഒ ഡോ.പിവി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ ക്ലിനിക്കിലാണ് ഡിഎംഒയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഡോ.പിവി ശശിധരനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഡപ്യൂട്ടി ഡിഎംഒ മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


ഇന്നലെ മലപ്പുറം മഞ്ചേരിയിലെ വീട്ടില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടെങ്കിലും മാനന്തവാടിയിലെ ഓഫിസിലോ ക്വാര്‍ട്ടേഴ്‌സിലോ അദ്ദേഹം എത്തിയിരുന്നില്ല. രാവിലെ കല്‍പ്പറ്റയിലെത്തുമെന്നും കൂട്ടിക്കൊണ്ട് പോകാന്‍ എത്തണമെന്നും അദ്ദേഹം ഔദ്യോഗികവാഹനത്തിലെ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍ എത്തിയെങ്കിലും ഡിഎംഒ എത്തിയില്ല. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടില്‍ നിന്നും പുറപ്പെട്ടതായി ഭാര്യ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡപ്യൂട്ടി ഡിഎംഒ പൊലീസില്‍ വിവരമറിയിച്ചത്.



Sharing is Caring