വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന സ്കൂള്‍ പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി


വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന സ്കൂള്‍ പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തക‍ർന്ന വെള്ളാർമല സ്കൂളിനെയാണ് സംസ്ഥാനത്തെ മാതൃകാ സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനർനിർമിക്കുക.ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃക സ്കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂള്‍ വെള്ളാർമല സ്കൂള്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.


സ്കൂള്‍ പുനർനിർമിക്കുന്നത് സംബന്ധിച്ച്‌ അടിയന്തിരമായി നടപടി എടുക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഭൂകമ്ബം ഉള്‍പ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. കൂടാതെ സ്‌കൂളിന് ചുറ്റുമതിലും പണിയും.




Sharing is Caring