വയനാട് 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ;മന്ത്രി വി ശിവൻകുട്ടി


വയനാട്, മുണ്ടക്കൈ-വെള്ളാര്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. താത്കാലിക വിദ്യാഭ്യാസം നൽകുന്നതിനാണ് മുഖ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു.


മുണ്ടക്കൈ,വെള്ളാർമല സ്‌കൂളുകളിലെ വിദ്യാർത്ഥികളെ മേപ്പാടിയിലേക്ക് മാറ്റിയേക്കുമെന്നും മന്ത്രി പറഞ്ഞു.മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട്, മുണ്ടക്കൈ-വെള്ളാര്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ചേർന്ന യോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.




Sharing is Caring