വന്‍ മയക്കുമരുന്ന് വേട്ട;വാളയാറില്‍ 35 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി


പാലക്കാട്: വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. തൃശൂര്‍ സ്വദേശി പിടിയില്‍.അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘം കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടി കൂടിയത്. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് കാറില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. കാറിന്റെ വിവിധ സ്ഥഥലങ്ങളില്‍ 35 പാക്കറ്റുകളിലായി ഒളിപ്പിച്ച്‌ വെച്ച നിലയിലായിരുന്നു.


തൃശൂര്‍ സ്വദേശി രാജേഷിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന നടത്തുകയായിരുന്നു.അതിര്‍ത്തി വഴിയുള്ള മയക്ക് മരുന്ന് കഞ്ചാവ് വേട്ട തടയാന്‍ എക്സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. അടുത്തിടെ പാലക്കാട് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.




Sharing is Caring