ഓ​​ങ് സാ​​ന്‍ സ്യൂ​​ചിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് ഒാസ്ട്രേലിയ


മെ​​ല്‍​​ബ​​ണ്‍: ആ​​സി​​യാ​​ന്‍ ഉ​​ച്ച​​കോ​​ടി​​ക്കാ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ല്‍ എ​​ത്തി​​യ മ്യാ​​ന്‍​​മ​​ര്‍ നേ​​താ​​വ് ഓ​​ങ് സാ​​ന്‍ സ്യൂ​​ചി​​ക്കെ​​തി​​രേ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഒ​​രു സം​​ഘം അ​​ഭി​​ഭാ​​ഷ​​ക​​ര്‍ മെ​​ല്‍​​ബ​​ണ്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍​​ജി ഫ​​യ​​ല്‍​​ചെ​​യ്തു. ന്യൂ​​ന​​പ​​ക്ഷ രോ​​ഹിം​​ഗ്യ മു​​സ്​​ലിം​​ക​​ള്‍​​ക്ക് എ​​തി​​രേ മ്യാ​​ന്‍​​മ​​റി​​ല്‍ ന​​ട​​ന്ന പീ​​ഡ​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണി​​ത്.


എ​​ന്നാ​​ല്‍, ഓ​​സീ​​സ് കോ​​ട​​തി​​ക​​ള്‍​​ക്ക് സ്യൂ​​ചി​​ക്ക് എ​​തി​​രേ ന​​ട​​പ​​ടികള്‍ സ്വീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​വ​​ര്‍​​ക്ക് നി​​യ​​മ​​പ​​രി​​ര​​ക്ഷ​​യു​​ണ്ടെ​​ന്നും അ​​റ്റോ​​ര്‍​​ണി ജ​​ന​​റ​​ല്‍ ക്രി​​സ്ത്യ​​ന്‍ പോ​​ര്‍​​ട്ട​​ര്‍ വ്യ​​ക്ത​​മാ​​ക്കി. മ്യാ​​ന്‍​​മ​​ര്‍ സൈ​​ന്യം രോ​​ഹിം​​ഗ്യ​​ക​​ളു​​ടെ വ​​സ​​തി​​ക​​ള്‍ ചു​​ട്ടെ​​രി​​ക്കു​​ക​​യും നി​​ര​​വ​​ധി പേ​​രെ വ​​ധി​​ക്കു​​ക​​യും സ്ത്രീ​​ക​​ളെ ബ​​ലാ​​ത്കാ​​രം ചെ​​യ്യു​​ക​​യും ചെ​​യ്തു. ഇ​​തെ​​ത്തു​​ട​​ര്‍​​ന്നു ഏ​​ഴു​​ല​​ക്ഷ​​ത്തോ​​ളം രോ​​ഹിം​​ഗ്യ​​ക​​ള്‍ ബം​​ഗ്ളാ​​ദേ​​ശി​​ല്‍ അ​​ഭ​​യം തേ​​ടി. മ്യാ​​ന്‍​​മ​​റി​​ലെ റാ​​ഖൈ​​ന്‍ ​​സ്റ്റേ​​റ്റി​​ലെ സൈ​​നി​​ക ന​​ട​​പ​​ടി വം​​ശീ​​യ ശു​​ദ്ധീ​​ക​​ര​​ണ​​മാ​​ണെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്.


അ​​റ്റോ​​ര്‍​​ണി ജ​​ന​​റ​​ല്‍ ക്രി​​സ്ത്യ​​ന്‍ പോ​​ര്‍​​ട്ട​​റു​​ടെ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ അ​​പ്പീ​​ല്‍ ന​​ല്‍​​കാ​​നാ​​വു​​മെ​​ന്ന് ഒ​​രു അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.



Sharing is Caring