വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നു – വെള്ളാപ്പള്ളി


തിരുവനന്തപുരം: വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . എന്നാല്‍ ഇതൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ചരിത്രത്തില്‍ വനിതാ മതില്‍ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതില്‍ മാറുമെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.


അതേസമയം, സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിത മതിലിന് പുറകെയാണ് എന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. എന്നാല്‍ . വനിതമതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് വര്‍ഗസമരത്തിന്‍റെ ഭാഗമാനിന്നും അദ്ദേഹം വ്യക്തമാക്കി .




Sharing is Caring