കോഴിക്കോട്: നിപ കാലത്ത് രോഗികളെ പരിചരിച്ച താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പടിയിറങ്ങും. ആരോഗ്യവകുപ്പ് തൊഴിലാളികള്‍ക്ക് നീട്ടിനല്‍കിയ കരാര്‍കാലാവധി ഇന്നാണ് അവസാനിക്കുന്നത്. മെഡിക്കല്‍ കോളജിന് മുന്നില്‍ സത്യാഗ്രഹ സമരം തുടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
ആപത്തുകാലത്ത് സഹായിച്ച നിപജീവനക്കാരെ ആവശ്യംകഴിഞ്ഞപ്പോള്‍ ആരോഗ്യവകുപ്പ് സൗകര്യപൂര്‍വ്വം മറക്കുകയാണ്. നിപ രോഗംപടര്ന്ന കാലത്ത് ജീവന്‍മറന്നു സേവനമനുഷ്ഠിച്ച താല്കാലിക ജീവനക്കാര്‍ നാളെ മുതല്‍ തൊഴില്‍ രഹിതരാകും. ശുചീകരണ തൊഴിലാളികളും നഴ്സിങ് അസിസ്റ്റന്റുമാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള 42 പേരും സര്‍ക്കാരിന്റെ കൊടും ചതിക്കെതിരെ കോളജിന് മുന്നില്‍ സമരം തുടങ്ങാനാണ് തീരുമാനം














