മുഖ്യമന്ത്രിയുടെ വാക്കുകളെ വിമര്‍ശനമായി കാണുന്നില്ലെന്ന് എ പത്മകുമാര്‍


തിരുവനന്തപുരം: മകരവിളക്ക് കാലത്ത് സ്ത്രീകള്‍ വരരുതെന്ന് താന്‍ പറഞ്ഞിട്ടില്ല, തിരക്ക് കൂടി നിന്ന രണ്ട് ദിവസം യുവതികള്‍ വരരുതെന്നാണ് താന്‍ പറഞ്ഞതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു . തന്റെ വാക്കുകളെ തെറ്റായിട്ടാണ് വ്യാഖ്യാനിച്ചത് . മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ചതായി കരുതുന്നില്ല. മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയില്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ശബരിമലയിലേക്ക് വരരുത് എന്നു പറയാന്‍ ഒരു മന്ത്രിക്കും അധികാരമില്ല – മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സ്ത്രീകള്‍ വരാതിരിക്കുന്നത് നല്ലതാണ് എന്ന ദേവസ്വം ബോര്‍ഡ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. എ.പത്മകുമാര്‍ നടത്തിയ പരസ്യപ്രസ്താവനകളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.




Sharing is Caring