ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ അരക്കാനുള്ള ചേരുവകള്‍

ചുവന്നുള്ളി -30എണ്ണം
വെളുത്തുള്ളി -10അല്ലി
ഇഞ്ചി-1കഷ്ണം
തക്കാളി -1
പച്ചമുളക് -2
കുരുമുളക്-1ടീസ്പൂണ്‍
(പട്ട,ഗ്രാമ്ബൂ,ഏലയ്ക്ക,പെരുംജീരകം ചെറുതായി ചൂടാക്കിയെടുക്കണം )-കുറേശ്ശേ ,അല്ലെങ്കില്‍ ഗരം മസാല -1ടീസ്പൂണ്‍
മുളകുപൊടി -2ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഹാഫ് ടീസ്പൂണ്‍
മല്ലിപ്പൊടി -3ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
സവാള -1വലുത്
കറിവേപ്പില -3കതിര്‍
വെളിച്ചെണ്ണ -4 ടേബിള്‍ സ്പൂണ്‍
വെള്ളം -അല്പം
ഉണ്ടാക്കുന്ന വിധം
അരയ്ക്കാനുള്ള ചേരുവകള്‍ അരച്ചെടുത്തു,ഉപ്പും ചേര്‍ത്ത് കഴുകി വൃത്തിയാക്കിയ ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ മാറ്റി വെക്കുക. ശേഷം ചുവടുക്കട്ടിയുള്ള പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ സവാള കനം കുറച്ചരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
സവാളയുടെ നിറം മാറിക്കഴിഞ്ഞാല്‍ കറിവേപ്പില ചേര്‍ത്ത് വഴറ്റുക.ശേഷം മസാല പുരട്ടിയ ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ടു വഴറ്റുക .
ചിക്കന്‍ വേവാനായി മൂടിയിട്ടു വേവിക്കാം .ഇടയ്ക്കിടെ തുറന്നിട്ട് വഴറ്റി ക്കൊടുക്കാം. ചിക്കനില്‍ മസാല പിടിച്ചു വെള്ള മയം ഇല്ലാതായാല്‍ തുടരെയിളക്കി ഫ്രൈ പരുവത്തില്‍ പാത്രത്തിലേക്ക് മാറ്റി ചൂടോടെ ചപ്പാത്തി ,പത്തിരി,ചോറ് ,ഗീ റൈസ് എന്നിവയുടെ കൂടെ സെര്‍വ് ചെയ്യാം ..
(എരിവ് അവരവരുടെ ടേസ്റ്റ് അനുസരിച്ചു മാറ്റാവുന്നതാണ് )












