തിരുവനന്തപുരം: തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ഥിത്വമെന്ന് മേയര്‍ വി.കെ.പ്രശാന്ത്. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ട്. സാമുദായിക അതിര് വരമ്ബുകള്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പ്രസക്തമല്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സര്‍ക്കാരിന്റെയും നഗരസഭയുടെയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ്.’- പ്രശാന്ത് പറഞ്ഞു.












