വടക്കാഞ്ചേരി പീഡനം:മെ‍ാഴിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പീഡനത്തിനിരയായ യുവതി


വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ യുവതി വീണ്ടും മജിസ്ട്രേറ്റിന് നൽകിയ മൊ‍ഴിയിൽ താൻ കൂട്ട ബലാത്സംഗത്തിനിരയായി എന്ന് ആവർത്തിച്ചു.ആറു പേജുളള രഹസ്യ മൊ‍ഴിയാണ് യുവതി നൽകിയത്.മുമ്പ് അന്വേഷണ ഉദ്യാഗസ്ഥന്‍റെ മുന്നിൽ മൊ‍ഴി മാറ്റാൻ പഠിപ്പിച്ച നഗരസഭ കൗൺസിലറുടെ പേരും യുവതി രഹസ്യ മൊ‍ഴിയിൽ വെളിപ്പെടുത്തി.


മുമ്പ് കൊടുത്ത മൊ‍ഴിയിൽ ഉറച്ചു നിൽക്കുന്നു.ലൈംഗികമായി പീഡിപ്പിച്ചു,പണമിടപാടിനു വേണ്ടി ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് മൊ‍ഴിയിലെ പ്രധാന വിഷയങ്ങൾ.


അതേസമയം പൊലീസ് ഇപ്പോൾ മാന്യമായാണ് പെരുമാറുന്നതെന്ന് യുവതി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.തനിക്കെതിരെ ഇല്ലാത്ത കേസുകൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്.ഇതേ കുറിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എല്ലാം ശരിയാക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും യുവതി മൊ‍ഴി നൽകി.ഭർത്താവിന്‍റെ അച്ഛനും അമ്മയും നൽകിയ പരാതിയിൽ ക‍ഴമ്പില്ല.അവരെ ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്യിച്ചതെന്നും യുവതി പറഞ്ഞു.



Sharing is Caring