വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയുടെ സംഭവത്തില്‍ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.എം നേതാവുമായ കെ. രാധാകൃഷ്ണനോട് നേരിട്ട് ഹാജരാവാന്‍ ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ട്. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
വെള്ളിയാഴ്ച മാദ്ധ്യമപ്രവര്‍ത്തകരോട്, കേസില്‍ ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ പി.എന്‍.ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കാര്യം അറിയിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്.














