തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎമ്മെന്ന് കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ്. എഎ മുസ്തഫ. ഭരണം പിടിക്കാന്‍ സിപിഐഎം നേതൃത്വം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് ലീഗ് സ്വതന്ത്രന്‍ ഇ.യു ജാഫര്‍, എഎ മുസ്തഫയോട് പറയുന്ന ഓഡിയോ സന്ദേശമാണ് നേരത്തെ പുറത്തുവന്നത്.തിരഞ്ഞെടുപ്പ് ദിവസം ഒരു ട്വസ്റ്റ് ഉണ്ടാകുമെന്നാണ് ജാഫര്‍ പറഞ്ഞത്.
50 ലക്ഷം രൂപ അല്ലെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം എന്ന നിലയില്‍ തനിക്ക് ഒരു ഓഫര്‍ ഉണ്ടെന്ന് ജാഫര്‍ പറഞ്ഞു. ഞങ്ങളുടെ കൂടെ നിന്നാല്‍ ടോസ് ഇട്ടിട്ടൊക്കെ വേണ്ടെ എന്നും പറഞ്ഞു. വിവരം അപ്പോള്‍ തന്നെ ഞാന്‍ ബ്ലോക്ക് പ്രസിഡന്റിനെ അറിയിച്ചു – അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് പ്രതിനിധിക്ക് രാജിവച്ച് ജനവിധി തേടാന്‍ ധൈര്യമുണ്ടോ എന്നും എഎ മുസ്തഫ വെല്ലുവിളിച്ചു. 50 ലക്ഷം രൂപ ഓഫര്‍ ചെയ്തിട്ടില്ല എന്ന് സിപിഐഎം തെളിയിക്കണമെന്നാണ് മുസ്തഫയുടെ വെല്ലുവിളി. പണം ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ജാഫര്‍ തന്നെ വ്യക്തമാക്കിയതാണ്. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഇത്രയും വലിയ തുക ഓഫര്‍ ചെയ്തിട്ടും ജാഫര്‍ തങ്ങളോടൊപ്പം ആണല്ലോ എന്ന് ചിന്തിച്ചിരുന്നു.
വോട്ടെടുപ്പിന് ശേഷം എല്‍ഡിഎഫിന്റെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ക്ക് ജാഫര്‍ കൈ കൊടുത്തു. പണം വാങ്ങിയിട്ടില്ല എന്നുള്ളതാണ് ജാഫര്‍ ഇപ്പോഴും പറയുന്നത്. ജാഫര്‍ പറയുന്നതില്‍ വിശ്വാസമില്ല. പണം ഓഫര്‍ ചെയ്തുവെന്ന് ആരോപണത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം. രാജിവച്ച് ജനവിധി നേടാന്‍ ധൈര്യമുണ്ടോ – അദ്ദേഹം ചോദിച്ചു.













