ന്യൂഡല്‍ഹി: ദോഹ ലോക അത്ലറ്റിക്സ് ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഹിമ ദാസിന്റെ പേര് ഇതുവരെ ഐഎഎഎഫിന്റെ പങ്കാളിത്ത പട്ടികയില്‍ ചേര്‍ത്തിട്ടില്ല. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ലോക ചാന്പ്യന്‍ഷിപ്പ്.
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ (എഎഫ്ഐ) ഈ മാസം ഒന്പതിനു പ്രഖ്യാപിച്ച പട്ടികയില്‍ ഹിമയുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍, എന്‍ട്രി ലിസ്റ്റില്‍ ഇതുവരെ ഹിമയുടെ പേര് ചേര്ത്തിട്ടില്ലെന്നതാണ് വാസ്തവം. 400 മീറ്റര്‍ വനിതാ-മിക്സഡ് റിലേയിലാണ് ഹിമയുടെ പേര് എഎഫ്ഐ ഉള്‍പ്പെടുത്തിയിരുന്നത്.തിങ്കളാഴ്ചവരെ ലോക ചാന്പ്യന്ഷിപ്പില് പങ്കെടുക്കുന്ന താരങ്ങളുടെ പേര് ചേര്‍ക്കാന്‍ സമയമുണ്ട്.














