ലോ​​ക അ​​ത്‌ലറ്റി​​ക്സ് ചാ​​മ്ബ്യ​​ന്‍​​ഷിപ്പ് പ​​ട്ടി​​ക​​യി​​ല്‍ ഹി​​മ ദാ​​സ് ഇ​​ല്ല


ന്യൂ​​ഡ​​ല്‍​​ഹി: ദോ​​ഹ ലോ​​ക അ​​ത്‌ലറ്റി​​ക്സ് ചാ​​ന്പ്യ​​ന്‍​​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഉ​​ള്‍​​പ്പെ​​ട്ട ഹി​​മ ദാ​​സി​​ന്‍റെ പേ​​ര് ഇ​​തു​​വ​​രെ ഐ​​എ​​എ​​എ​​ഫി​​ന്‍റെ പ​​ങ്കാ​​ളി​​ത്ത പ​​ട്ടി​​ക​​യി​​ല്‍ ചേ​​ര്‍​​ത്തി​​ട്ടി​​ല്ല. ഈ ​​മാ​​സം 27 മു​​ത​​ല്‍ ഒ​​ക്ടോ​​ബ​​ര്‍ ആ​​റ് വ​​രെ​​യാ​​ണ് ലോ​​ക ചാ​​ന്പ്യ​​ന്‍​​ഷി​​പ്പ്.


അ​​ത്‌ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ (എ​​എ​​ഫ്‌ഐ) ഈ ​​മാ​​സം ഒ​​ന്പ​​തി​​നു പ്ര​​ഖ്യാ​​പി​​ച്ച പ​​ട്ടി​​ക​​യി​​ല്‍ ഹി​​മ​​യു​​ടെ പേ​​ര് ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, എ​​ന്‍​​ട്രി ലി​​സ്റ്റി​​ല്‍ ഇ​​തു​​വ​​രെ ഹിമയുടെ പേ​​ര് ചേ​​ര്‍​​ത്തി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. 400 മീ​​റ്റ​​ര്‍ വ​​നി​​താ-​​മി​​ക്സ​​ഡ് റി​​ലേ​​യി​​ലാ​​ണ് ഹി​​മ​​യു​​ടെ പേ​​ര് എ​​എ​​ഫ്‌ഐ ഉ​​ള്‍​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്.തി​​ങ്ക​​ളാ​​ഴ്ച​​വ​​രെ ലോ​​ക ചാ​​ന്പ്യ​​ന്‍​​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന താ​​ര​​ങ്ങ​​ളു​​ടെ പേ​​ര് ചേ​​ര്‍​​ക്കാ​​ന്‍ സ​​മ​​യ​​മു​​ണ്ട്.




Sharing is Caring