സിനിമാ-സീരിയല്‍ ലോകം ലോക്ഡൗണിനുശേഷം വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. ഷൂട്ടിങ് തിരക്കുകളിലേക്ക് താരങ്ങളും പോയി തുടങ്ങി. ടെലിവിഷന്‍ രംഗത്തെ പല പരിപാടികളുടെയും ഷൂട്ടുകള്‍ തുടങ്ങി കഴിഞ്ഞു. ലോക്ഡൗണിനുശേഷമുള്ള ആദ്യ ഷൂട്ടിന് താന്‍ ഒരുങ്ങിയെന്ന് നവ്യാനായര്‍ പറയുന്നു.













