ലോകകപ്പ് പുരുഷ ഹോക്കി ഫൈനലില്‍ നിലവിലെ ജേതാക്കളായ ബെല്‍ജിയം ജര്‍മനിയെ നേരിടും. വാശിയേറിയ സെമിഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ ഷൂട്ടൗട്ടില്‍ 3-2ന് പരാജയപ്പെടുത്തിയാണ് ബെല്‍ജിയം മുന്നേറിയത്.നാല് പാദങ്ങളടങ്ങുന്ന നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിലായിരുന്നു.
ത്രില്ലര്‍ പോരില്‍ 4-3ന് മുന്‍ ജേതാക്കളായ ആസ്ട്രേലിയയെ മറികടന്നായിരുന്നു ജര്‍മനിയുടെ കുതിപ്പ്. 2-0ന് മുന്നിലായിരുന്ന ആസ്ട്രേലിയക്കെതിരെ ഗോണ്‍സാലോ പീല്ലറ്റിന്റെ ഹാട്രിക് ഗോളുകളാണ് ജര്‍മനിക്ക് തുണയായത്. ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് ഫൈനല്‍.