പ്രഥമ വനിതാ അണ്ടര്‍ 19 ട്വന്റി 20:ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച്‌ ഇന്ത്യ ഫൈനലില്‍


ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പ്രഥമ വനിതാ അണ്ടര്‍ 19 ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച്‌ ഇന്ത്യ ഫൈനലില്‍.സെമി ഫൈനലില്‍ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ പ്രവേശനം.ഇംഗ്ലണ്ടിനെയാണ് ടീം ഇന്ത്യ ഫൈനലില്‍ നേരിടുന്നത്.ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സിന് ഇന്ത്യ പിടിച്ചുകെട്ടി.മറുപടി ബാറ്റിംഗിനിറയെ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സ് അടിച്ചുകൂട്ടി വിജയം സ്വന്തമാക്കുകയായിരുന്നു.


20 റണ്‍സിന് 3 കിവീസ് വിക്കറ്റുകള്‍ നേടിയ പാര്‍ശവി ചോപ്രയും 45 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന ശ്വേത ഷെരാവത്തുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായ പ്രകടനം നടത്തിയത്. ഇതോടെ പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി ഇന്ത്യന്‍ ടീം മാറി.




Sharing is Caring