ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ 7 പേര്‍ കൊല്ലപ്പെട്ടു


ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.


അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്.
രാത്രി 8.15ഓടെയാണ് ഭീകരന്‍ കാറില്‍ എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കിഴക്കന്‍ ജറുസലേമിന്റെ വടക്കന്‍ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.


അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയന്‍ സമീപപ്രദേശമായ ബെയ്റ്റ് ഹനീനയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോഴാണ് പിടിയിലാകുന്നത്.



Sharing is Caring