ലോകകപ്പിനെ വരവേല്‍ക്കാന്‍ മലപ്പുറത്ത് ബ്രസീലും അര്‍ജന്റീനയും ഇറങ്ങുന്നു


റഷ്യന്‍ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ ലോകകപ്പിന്റെ ആരവം മലപ്പുറത്തും മുഴങ്ങുകയാണ്. രാജ്യാന്തര ഫുട്ബോളിളെ വൈരികളായ ബ്രസീലിനെയും അര്‍ജന്റീനയെയും അങ്കത്തിനിറക്കിയാണ് മലപ്പുറം ലോകകപ്പിന്റെ ആവേശത്തെ വരവേല്‍ക്കുന്നത്. മെയ് 13ആം തീയതിയാണ് കോട്ടപ്പടി മൈതാനത്തി ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്നത്.


ബ്രസീലിനെ നയിക്കുന്നത് ഐ എസ് എല്ലില്‍ മുംബൈ സിറ്റിയുടെ താരമായിരുന്ന എം പി സക്കീറും, അര്‍ജന്റീനയെ‌ നയിക്കുന്നത് പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ്. ഒപ്പം നിരവധി സന്തോഷ് ട്രോഫി താരങ്ങളും ഐലീഗ് ഐ എസ് എല്‍ താരങ്ങളും ഇരുടീമുകളിലുമായി ബൂട്ടുകെട്ടും. 13ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുക. മലപ്പുറം ഫുട്ബോള്‍ ലവേഴ്സ് ഫോറമാണ് ഇത്തരത്തില്‍ ഒരു പോരാട്ടത്തിന് കളമൊരുക്കുന്നത്. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.




Sharing is Caring