ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ അഭിമാനമായി മേരി കോം


മോസ്‌കോ : ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ സെമിയിലേക്ക് കുതിച്ച്‌ ഇന്ത്യയുടെ മേരി കോം. 51 കിലോ വിഭാഗത്തില്‍ കൊളംബിയയുടെ വിക്ടോറിയ വലെന്‍സി മൂന്നാം സീഡായ മേരി കോം തോല്‍പ്പിച്ചു. രാവിലെ പത്തരയ്ക്ക് തുടങ്ങി മത്സരം അരമണിക്കൂറോളമാണ നീണ്ടത്. സെമിയിലെത്തിയാല്‍ വെങ്കലമെഡല്‍ ഉറപ്പിക്കാം. എങ്കില്‍ മേരി കോമിനു ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പിലെ എട്ടാം മെഡല്‍ നേട്ടമായിരിക്കും.


36കാരിയായ മേരി കോം ആറു തവണ ലോക ചാമ്ബ്യനായിട്ടുണ്ട്. മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലും നേടിയിട്ടുണ്ട്. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് സാധിച്ചിരുന്നില്ല. ഇത്തവണ അത് തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേരി കോം പോരാടാന്‍ ഇറങ്ങുന്നത്.




Sharing is Caring