സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാന്‍- പ്രജികുമാര്‍


കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ലെ പ്ര​തി​ക​ളെ താ​മ​ര​ശേ​രി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​പേ​ക്ഷ ന​ല്‍​കി. പെ​രു​ച്ചാ​ഴി​യെ കൊ​ല്ലാ​നാ​ണ് മാ​ത്യു സ​യ​നൈ​ഡ് കൊ​ണ്ടു​പോ​യ​തെ​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ്വ​ര്‍​ണ​പ​ണി​ക്കാ​ര​ന്‍ പ്ര​ജി​കു​മാ​ര്‍ പ​റ​ഞ്ഞു. കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് പ്ര​ജി​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.


പ്ര​തി​ക​ളെ കാ​ണാ​ന്‍ വ​ന്‍ ജ​ന​ക്കൂ​ട്ട​മാ​ണ് താ​മ​ര​ശേ​രി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മെ​ത്തി​യി​ട്ടു​ള്ള​ത്. കോ​ട​തി വ​ള​പ്പി​ല്‍ പ്ര​തി​ക​ളെ എ​ത്തി​ച്ച​പ്പോ​ള്‍ ജ​ന​ക്കൂ​ട്ടം കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​ക​ളെ പ​തി​നൊ​ന്ന് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യി​രി​ക്കു​ന്ന​ത്.




Sharing is Caring