ലോക പരിസ്ഥിതി ദിനം; 5000 വൃക്ഷങ്ങള്‍ നടാന്‍ കൊച്ചിമെട്രോ


കൊച്ചി; ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ കെ.എം.ആര്‍.എല്‍ രാവിലെ 10 ന് വൈറ്റില മെട്രോ സ്റ്റേഷനില്‍ തൈകള്‍ നട്ടുപിടിപ്പിക്കും, കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് സി.മീനാക്ഷി മുഖ്യാതിഥിയാകും, സ്റ്റേഷന്‍ പരിസരത്ത് തൈകള്‍ നട്ടുപിടിപ്പിച്ച്‌ പരിപാടി ഉദ്ഘാടനം നടത്തും.


കൂടാതെ അടുത്ത വര്‍ഷം വാട്ടര്‍ മെട്രോ പദ്ധതിയുടെയും കനാല്‍ പുനരുജ്ജീവന പദ്ധതിയുടെയും ഭാഗമായി 5000 മരങ്ങള്‍ നടുമെന്നും കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.


കൊച്ചി മെട്രോ കാലടി ആദി ശങ്കര ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റ്യൂഷനുമായി കൈകോര്‍ത്താണ് കെ.എം.ആര്‍.എല്‍ പദ്ധതി നടപ്പിലാക്കുന്നത്, കണ്ടെയ്‌നര്‍ റോഡില്‍ നട്ട 3550 മരങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇതുവരെ 7,427 മരങ്ങള്‍ കെ.എം.ആര്‍.എല്‍ വച്ച്‌ പിടിപ്പിച്ചിട്ടുണ്ട്.



Sharing is Caring