പേരൂര്‍ക്കട ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു.
വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച്ച വൈകീട്ട് നാലുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുക.
കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നീ സംഘടനകളാണ് നിരാഹാരസമരവുമായി മുന്നോട്ടുപോകുന്നത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എല്ലാ സംഘടനകളും.

പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാം അംഗീകരിക്കാമെന്നു മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിട്ടും വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ടുപോകുകയാണ്.
വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും നിരവധി പരാതികള്‍ ലഭിക്കുകയും വിദ്യാര്‍ഥി സമരം തുടരുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നം പഠിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായത്.













