ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പരിശോധിക്കും


ലോ കോളേജ് അക്കാദമിയിലെ പ്രശ്നങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.


പ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ച സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റി 25ന് കോളേജില്‍ നിന്നും തെളിവെടുക്കും. അതിനിടെ ലോ അക്കാദമിയിലെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡി‌എഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിനിടയാക്കി.


അജണ്ടയില്‍ ഇല്ലാത്ത വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും അഫിലിയേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയ ശേഷം ചര്‍ച്ചയാകാമെന്നുമായിരുന്നു വൈസ് ചാന്‍സലറുടെ നിലപാട്.



Sharing is Caring