ഒബാമ കെയര്‍ പദ്ധതി ട്രം‌പ് അവസാനിപ്പിച്ചു

ഒബാമ കെയര്‍ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് നിര്‍ത്തി. ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചത്.

ഒബാമാ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതേക്കുറിച്ച്‌ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചത്.

ട്രംപിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജെയിംസ് മാറ്റിസ്, ജോണ്‍ കെല്ലി എന്നിവരെ പ്രതിരോധ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരാക്കിക്കൊണ്ടുള്ള ഫയലിലും പിന്നീട് ട്രംപ് ഒപ്പുവെച്ചു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 10.30 നായിരുന്നു അമേരിക്കയുടെ 45മത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *