ലൈഫ് മിഷന്‍ ഇടപാട്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലന്‍സ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. സ്വപ്ന സുരേഷും സന്ദീപ് നായരും നാല് കോടിയിലധികം രൂപ കൈപ്പറ്റിയെന്നും വിജിലന്‍സ് സംഘം കണ്ടെത്തി. ഇവരുടെ സാമ്ബത്തിക ഇടപാടുകള്‍ കണ്ടെത്താന്‍ വിജിലന്‍സ് ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി.

ലൈഫ് ക്രമക്കേടില്‍ കരാര്‍ കമ്ബനികളും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. കൂടാതെ പ്രതികള്‍ സാമ്ബത്തിക നേട്ടമുണ്ടാക്കിയെന്ന് പറഞ്ഞിരുന്നെങ്കിലും അഴിമതി നടത്തിയെന്ന് പരാമര്‍ശമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത്. സെക്രട്ടേറിയറ്റിലെ തദ്ദേശ ഭരണ വിഭാഗത്തില്‍ നിന്ന് ശേഖരിച്ച ഫയലുകളും ചില സ്വകാര്യ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *