കാന്‍സറിനോട് പൊരുതി നടി ശരണ്യ ജീവിതത്തിലേക്ക്

മലയാളായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് സിനിമാ, സീരിയല്‍ നടി ശരണ്യയുടേത്. ദൂരദര്‍ശന്‍ സംപ്രേഷണംചെയ്ത ‘സൂര്യോദയം’ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളില്‍ നായികയായിരുന്നു. ‘ഛോട്ടാ മുംബൈ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ചന്ദനമഴ’ ,’കറുത്ത മുത്ത്’ തുടങ്ങിയ സീരിയലുകളിലൂടെ ശരണ്യ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി.

2012-ലെ ഓണക്കാലത്ത് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. ശേഷം കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ശരണ്യ കാന്‍സറിനോട് പൊരുതുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ശരണ്യയുടെ അസുഖ വിവരം അറിഞ്ഞ നിരവധിയാളുകള്‍ സഹായവുമായി രംഗത്ത് എത്തിയിരുന്നു. ഈ വിഷമഘട്ടങ്ങളില്‍ ഒക്കെ തന്നെ ശരണ്യക്കൊപ്പം നടി സീമ ജി നായര്‍ കൂടെയുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *