ലൈംഗികാരോപണത്തില്‍ കുടുങ്ങി കേന്ദ്രമന്ത്രി


ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരെ അഭിമുഖത്തിന് വിളിച്ച്‌ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ആരോപണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കൂടിയായ ഇദ്ദേഹത്തിനെതിരെ ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.


തൊഴിലുമായി ബന്ധപ്പെട്ട് എം.ജെ അക്ബറുമായി ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിന് എത്തിയ തനിക്ക് വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കിയത്. മുംബൈയില്‍ ഒരു ഹോട്ടലില്‍ വെച്ച്‌ എംജെ അക്ബറിന്റെ ടീമിലേക്കുള്ള ഒരു ജോലി അഭിമുഖത്തില്‍ പങ്കെടുത്ത അനുഭവമാണ് പ്രിയ രമണി കുറിച്ചിരിക്കുന്നത്. വോഗ് മാഗസിനിലാണ് എംജെ അക്ബറിനെതിരായ ആരോപണം വിശദമായി പ്രിയ രമണി എഴുതിയിരിക്കുന്നത്.


അതേസമയം പ്രിയാ രമണി രംഗത്ത് വന്നതോടെ എംജെ അക്ബറില്‍ നിന്ന്
ഇതേ അനുഭവമുണ്ടായ മറ്റ് നിരവധി പേരും ആരോപണങ്ങളുമായി രംഗത്തെത്തി. ഇത് അക്ബറിന്റെ സ്ഥിരം ഏര്‍പ്പാടാണെന്ന് ഇവര്‍ ആരോപിച്ചു.

ശാരീരികമായ ആക്രമണത്തിനും മടിക്കാത്ത, എന്ത് വൃത്തികേടും സ്ത്രീകളോട് പറയാന്‍ മടിക്കാത്ത ഒരു എംജെ അക്ബര്‍ എന്നാണ് പലരും മന്ത്രിയെ കുറിച്ച്‌ പറയുന്നത്. തന്റെ അധികാരം ഉപയോഗിച്ച്‌ സ്ത്രീകളെ ഏതറ്റം വരെയും ഉപദ്രവിക്കാന്‍ മടിയില്ലാത്ത എംജെ അക്ബറെന്നും അഭിപ്രായമുണ്ട്. താന്‍ ആ രാത്രിയില്‍ രക്ഷപ്പെടുകയായിരുന്നു. അയാളുമായി തനിച്ച്‌ ഇനിയൊരിക്കലും ഒരു മുറിയില്‍ പോലും നില്‍ക്കാനാകില്ലെന്ന് പ്രിയാ രമണി പറഞ്ഞു.



Sharing is Caring