കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടില്‍ കൈയേറ്റം നടത്തിയെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി ഹൈകോടതിയില്‍ അറിയിച്ചത്. നോട്ടീസിലെ സര്‍വ്വെ നമ്പര്‍ തെറ്റാണെന്നും പുതിയ നോട്ടീസ് പിന്നീട് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക് കീഴിലെ ‘ലേക പാലസ് റിസോര്‍ട്ട് നിലം നികത്തിയതായി ആലപ്പുഴ കലക്ടര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലം നികത്തിയെന്ന് കണ്ടെത്തിയതിന്റെ ആധികാരിക രേഖകള്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്നടപടികള് നിര്‍ത്തിെവക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയും മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫും ആണ് കോടതിയില്‍ ഹരജി നല്‍കിയത്.

ലേക് പാലസ് റിസോര്‍ട്ടിനു വേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തിയെന്ന നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. സോര്ട്ടിനുവേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തി ശക്തിപ്പെടുത്തിയത് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നല്കിയ ഹരജിയിലാണ് കോട്ടയം വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.













