കൊച്ചി: ഇടപ്പള്ളി മെട്രോ സ‌്റ്റേഷനില്‍നിന്ന‌് ലുലുമാളിലേക്കുള്ള ആകാശപ്പാത വ്യാഴാഴ‌്ച പകല്‍ 11ന‌് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ‌് ഹനീഷ‌് പൊതുജനങ്ങള്‍ക്ക‌് തുറന്നു കൊടുക്കും. രാവിലെ ഒമ്പതുമുതല്‍ രാത്രി പത്തുവരെയായിരിക്കും പാതയിലൂടെ സഞ്ചരിക്കാനാവുക. ഇടപ്പള്ളി ജങ‌്ഷനിലെ തിരക്ക‌് ക്രമേണ നിയന്ത്രിക്കാന്‍ ആകാശപ്പാതയ‌്ക്ക‌് കഴിയുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്ന‌് കെഎംആര്‍എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചെന്നൈ സില്‍ക‌്സ‌് പോലുള്ള വാണിജ്യ സ്ഥാപനങ്ങളും ആകാശപ്പാത ഉപയോഗിച്ച‌് മെട്രോ സ‌്റ്റേഷനുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട‌്.














