ലിംഗഛേദം: യുവതിക്ക് നുണപരിശോധന… പോക്‌സോ കോടതിയുടെ അനുമതി


ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചസംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേമാക്കും. ബ്രെയിന്‍ മാപ്പിങ്ങും പോളിഗ്രാഫ് ടെസ്റ്റ് പോലീസിന്റെ അപേക്ഷ പരിഗണിച്ച പോക്‌സോ കോടതിയാണ് അനുമതി നല്‍കിയത്.
നിലപാട് അറിയിക്കാന്‍ ഈ മാസം യുവതി കോടതിയില്‍ ഹാജരാകണം. ഇതിനു ശേഷമായിരിക്കും പോലീസിന്‌ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുക.
അതേസമയം ഗംഗേശാനന്ദ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി തളളി. കഴിഞ്ഞദിവസം യുവതി വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് അടുപ്പക്കാരനായ അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചിട്ടുണ്ട്.
അയ്യപ്പദാസും മറ്റു രണ്ടുപേരും ചേര്‍ന്നാണ് കൃത്യം ചെയ്‌തെന്ന് സ്വാമിയുടെ അഭിഭാഷകന്‌ അയച്ച കത്തില്‍ യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി താന്‍ തന്നെ ചെയ്തതാണെന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും പിന്നീട് പുറത്തുവന്നിരുന്നു. യുവതിയുടെ അമ്മയാണ് ആദ്യം അയ്യപ്പദാസിനെതിരെ രംഗത്തെത്തിയത്. ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത് പോലീസ് പ്രതിക്കൂട്ടിലായതിനെ തുടര്‍ന്നാണ്‌ നുണപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ സംഭവത്തില്‍ സിബി ഐ അന്വേഷണമാവശ്യപ്പെട്ട യുവതിയുടെ നിലപാട് നുണപരിശോധനയില്‍ നിര്‍ണായമാകും




Sharing is Caring