ലാലീഗ മത്സരത്തില്‍ മല്ലോർക്കയ്ക്കെതിരെ എസ്പാന്യോളിന് ജയം


ലാലീഗ ഫുട്ബോള്‍ മത്സരത്തില്‍ മല്ലോർക്കയ്ക്കെതിരെ എസ്പാന്യോളിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്പാന്യോള്‍ വിജയിച്ചത്.പെരെ മില്ല, റോബെർട്ടൊ ഫെർണാണ്ടസ്, കിക്കെ ഗാർസിയ എന്നിവരാണ് എസ്പാന്യോളിനായി ഗോളുകള്‍ നേടിയത്. വെതറ്റ് മുരിഖിയാണ് മല്ലോർക്കയ്ക്ക് വേണ്ടി രണ്ട് ഗോളുകളും സ്കോർ ചെയ്തത്.


മത്സരത്തിലെ വിജയത്തോടെ എസ്പാന്യോള്‍ പോയിന്‍റ് ടേബിളില്‍ മൂന്നാമതെത്തി. എസ്പാന്യോളിന് 10 പോയിന്‍റാണുള്ളത്.




Sharing is Caring