ലഷ്‌കര്‍ ഇ തൊയ്ബ ഭീകരൻ അബു ഖത്തല്‍ കൊല്ലപ്പെട്ടു


ലഷ്‌കര്‍ ഇ തൊയ്ബ ഭീകരൻ അബു ഖത്തല്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍വച്ച്‌ അജ്ഞാതരുടെ വെടിയേറ്റാണ് അബു ഖത്തല്‍ കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് സംഭവം.


സംഭവത്തിനു പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ജമ്മു കാഷ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖത്തല്‍. 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്‍റെ അടുത്ത സഹായിയായിരുന്നു ഖത്തല്‍.


ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഇ തൊയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.



Sharing is Caring