ലളിത് മോദി വിഷയം: ബിജെപിയെ വിമര്‍ശിച്ച് അദ്വാനി

download (3)ദില്ലി: ലളിത് മോദി വിവാദത്തില്‍ ബി ജെ പി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി രംഗത്തെത്തി. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്വാനി പറഞ്ഞു.

ഹവാല ആരോപണം ഉയന്നപ്പോള്‍ താന്‍ രാജിവെച്ചതായും അദ്വാനി ചൂണ്ടിക്കാട്ടുന്നു. ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, വിദേശകാര്യ മന്ത്രി സുഷമസ്വരാജ്, വ്യാജ ബിരുദ വിവാദത്തില്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, അഴിമതി ആരോപണത്തില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ എന്നിവരുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെഅദ്വാനിയുടെ പരാമര്‍ശം.

1996 ല്‍ ഹവാല ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ എം പി സ്ഥാനം രാജിവെച്ചുവെന്ന് അദ്വാനി പറഞ്ഞു. പിന്നീട് കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷം 1998 ല്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. ആനന്ദ്ബസാര്‍ പത്രികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നേതൃത്വത്തിനെതിരെയുള്ള അദ്വാനിയുടെ പരോക്ഷ വിമര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *