ലഡാക്കില്‍ ഭാരതത്തിന്റെ സൈനികസാന്നിധ്യം ശക്തമാക്കി


ലഡാക്കില്‍ ഭാരതത്തിന്റെ സൈനികസാന്നിധ്യം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ കാരക്കോറം ചുരം മുതലാണ് ഇന്ത്യന്‍ സൈന്യം പടക്കോപ്പുകളും സൈനികരുടെ സാന്നിധ്യവും വര്‍ധിപ്പിച്ചത്.


ഭാരതത്തിലെ ചൈനീസ് മൂലധന നിക്ഷേപത്തെ ഇതുപ്രതികൂലമായി ബാധിക്കുമെന്നു ചൈനീസ് മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെ അതിര്‍ത്തിയില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ പരസ്പര സമാധാന ഉടമ്പടികളെ മാനിക്കണമെന്നു ചൈസീസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടുമുണ്ട്.


അതിര്‍ത്തിയിലെ സംതുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി സുപ്രധാന കരാറുകളിലും ധാരണകളിലും എത്തിയിട്ടുണെ്ടന്നും ഇതു പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു.

ലഡാക്കില്‍ ഇന്ത്യ ടി-72 ടാങ്കുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



Sharing is Caring