റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍; വിക്രം ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് 800 കോടി രൂപ


മുംബൈ: ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ തട്ടിയെന്ന കേസില്‍ റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരി അറസ്റ്റില്‍. കണ്‍പൂരിലെ ഓഫീസില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്നാണ് വിക്രം പണം തട്ടിയെടുത്തത്.


ഈ ബാങ്കുകളില്‍ നിന്ന് വായ്പ ഇനത്തില്‍ വന്‍ തുകയാണ് വിക്രം കോത്താരി വാങ്ങിയത്. എന്നാല്‍ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലിശ സഹിതം 5,000 കോടി രൂപയാണ് ഇയാള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.

പ്രമുഖ വജ്ര വ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും 11,360 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് വിക്രമിന്റെ തട്ടിപ്പും പുറത്ത് വന്നത്.



Sharing is Caring