റൊ​ണാ​ള്‍​ഡോ മി​ന്നി; ചാ​മ്ബ്യ​ന്‍​സ് ലീ​ഗി​ല്‍ യു​വ​ന്‍റ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്


ടൂ​റി​ന്‍: യു​വേ​ഫ ചാ​മ്ബ്യ​ന്‍​​സ് ലീ​ഗി​ല്‍ വ​മ്ബ​ന്‍ തി​രി​ച്ചു​വ​ര​വു​മാ​യി യു​വ​ന്‍റ​സ്. റൊ​ണാ​ള്‍​ഡോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ ര​ണ്ടാം​പാ​ദ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ യു​വെ 3-0ന് ​ത​ക​ര്‍​ത്തു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-2ന്‍റെ ജ​യ​ത്തോ​ടെ യു​വ​ന്‍റ​സ് ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ചെ​യ്തു.


ആ​ദ്യ പാ​ദ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത 2-0നു ​തോ​റ്റ യു​വെ​യ്ക്ക് സ്വ​ന്തം മൈ​താ​ന​ത്ത് മി​ക​ച്ച ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. ക​ളി​യു​ടെ 27-ാം മി​നി​റ്റി​ലാ​യി​രു​ന്നു റൊ​ണോ​ള്‍​ഡോ ഗോ​ള്‍​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. 49-ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ളും നേ​ടി. പ​തു​ക്കെ ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന അ​ത്‌​ല​റ്റി​ക്കോ ആ​ക്ര​മി​ക്കാ​ന​ല്ല, പ്ര​തി​രോ​ധി​ച്ച്‌ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.


എ​ന്നാ​ല്‍ 86-ാം മി​നി​റ്റി​ല്‍ വ​ഴ​ങ്ങി​യ പെ​നാ​ല്‍​റ്റി അ​ത്‌​ല​റ്റി​ക്കോ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ താ​ളം​തെ​റ്റി​ച്ചു. ബോ​ക്സി​നു​ള്ളി​ല്‍ ബെ​ര്‍​നാ​ര്‍​ദേ​സ്ച്ചി​യെ എ​യ്ഞ്ച​ല്‍ കോ​റി​യ വീ​ഴ്ത്തി​യ​തി​ന് പെ​നാ​ല്‍​റ്റി വി​ധി​ച്ചു. കി​ക്ക് എ​ടു​ക്കാ​നെ​ത്തി​യ റൊ​ണാ​ള്‍​ഡോ​യ്ക്ക് പി​ഴ​ച്ചി​ല്ല. പ​ന്ത് അ​ത്‌​ല​റ്റി​ക്കോ ഗോ​ള്‍​കീ​പ്പ​ര്‍ ജാ​ന്‍ ഒ​ബ്ലാ​ക്കി​നെ മ​റി​ക​ട​ന്ന് വ​ല​യി​ല്‍.

ചാ​മ്ബ്യ​ന്‍​സ് ലീ​ഗി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ എ​ട്ടാം ഹാ​ട്രി​ക്കാ​യി​രു​ന്നു പി​റ​ന്ന​ത്. ഇ​തോ​ടെ ഹാ​ട്രി​ക്ക് നേ​ട്ട​ത്തി​ല്‍ മെ​സി​ക്കൊ​പ്പം റൊ​ണാ​ള്‍​ഡോ എ​ത്തി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പി​എ​സ്‌​വി​ക്കെ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ​യാ​ണ് മെ​സി എ​ട്ടാം ഹാ​ട്രി​​ക് നേ​ട്ട​ത്തി​ല്‍ എ​ത്തി​യ​ത്.



Sharing is Caring