റൊമാനിയൻ സർക്കാരിനെതിരായ രാപ്പകൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് അതിക്രമം. അക്രമത്തിൽ 440 പേർക്ക് പരിക്ക്.
സർക്കാരിനെതിരെ അഴിമതി ആരോപണമുയർത്തിയാണ് പ്രക്ഷോഭകർ തലസ്ഥാനമായ ബുചാറെസ്റ്റിൽ തമ്പടിച്ചത്. പൊലീസ് നടപടിയിൽ ഗുരുതരപരിക്കേറ്റ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയെ വിമർശിച്ച് റൊമാനിയൻ പ്രസിഡന്റ് ക്ലൗസ് ജൊഹാന്നിസ് തന്നെ രംഗത്തെത്തി.

പ്രധാനമന്ത്രി വിയോറിക്ക ഡാൻസില അടക്കമുള്ളവർ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സോഷ്യൽ ഡെമോക്രാറ്റിക് പാർടിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ എടുത്ത തീരുമാനങ്ങൾക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.












